Name:
Location: Dubai, United Arab Emirates

പ്രത്യേകിച്ച് ഒരു പ്രത്യേകതകളുമില്ലാത്ത ഒരു പാവം കുഞ്ഞു കുട്ടി പാരാധീനക്കാരന്‍!

Sunday, November 05, 2006

കാരണോര്‍ പാചകം -1


സൂത്രക്കോഴി


ആവശ്യമായ സാധനങ്ങള്‍

1) ഫ്രഷ് ചിക്കന്‍ -1 ( ഫ്രഷ് ചിക്കന്‍ തന്നെ വേണം, ഫ്രോസനില്‍ water content കൂടിയിരിക്കും)
2) ഉപ്പ് - 1 കിലോ (പരലുപ്പ് -crystal salt- ഗള്‍ഫില്‍ ചില ഇറാനി കടകളില്‍ കിട്ടും, ഇല്ലെങ്കില്‍ പൊടിയുപ്പു തന്നെ ശരണം)

മസാല - മാരിനേറ്റു ചെയ്യാന്‍

1) ഇഞ്ചി - വലിയ കഷണം - 1
2)വെളുത്തുള്ളി - ഒരു കുടം (6 അല്ലി)
3)പച്ച മുളക് - 6 എണ്ണം
4)മഞ്ഞള്‍പ്പൊടി - 1/2 ടേ.സ്പൂണ്‍
5)ജീരകപ്പൊടി - 1/2 ടീ. സ്പൂണ്‍
6)ഗരം മസാല - 1/2 ടീ.സ്പൂണ്‍
7)കാഷ്മീരി ചില്ലിപ്പൊടി - 1 ടീ.സ്പൂന്‍
8)തൈര് - 2 ടേ.സ്പൂണ്‍
9)ചെറു നാരങ്ങ നീര് - 1 നാരങ്ങയുടെ
10)ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കനെ ഒരു ഫോര്‍ക്കുപയോഗിച്ച് തലങ്ങും വിലങ്ങും കുറുകേയും നല്ലവണ്ണം ‘പീഢിപ്പിക്കുക.

മസാലകള്‍ അരച്ച് തൈരും ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കുര്‍ വരെ മാരിനേറ്റു ചെയ്തു വയ്ക്കാം.

നല്ല ദൃഢമായ മൂടിയുള്ള ഒരു കുക്കിംഗ് പാത്രത്തില്‍ ഉപ്പിടുക. (അതെ, ഒരു കിലോ ഉപ്പു ‘മുയുമനും’) അതിനു മുകളില്‍ കോഴി ‘കുക്കുടാസനത്തില്‍’ (കൈകാലുകള്‍ മേലോട്ടായി) വയ്ക്കുക. അലുമിനിയം ഫോയില്‍ കൊണ്ടു airtight ആക്കി, മൂടി കൊണ്ടു ഭദ്രമായി അടച്ച്, അര മണിക്കൂര്‍ മീഡിയം തീയില്‍ പാചകം ചെയ്യുക.

തീ ഓഫ് ആക്കി അര മണിക്കൂര്‍ കൂടി കാത്തിരുന്ന ശേഷം കോഴി പുറത്ത്തെടുക്കാം.
വെണ്ണ പോലെ മൃദുലമായ, സ്വാദിഷ്ടമായ ‘സൂത്രക്കോഴി’ റെഡി!‍

പ്രത്യേകതകള്‍:

1) കോഴിയുടെ തൊലിയും കൊഴുപ്പും ഉരുകി ഉപ്പില്‍ ലയിച്ചിരിക്കും- so the chicken is fat free, oil free and ofcourse, cholesterol free.
ശിശുക്കള്‍ക്കു മുതള്‍ വലിയ രോഗികള്‍ക്കു വരെ കാരണവര്‍ ഇതു recommend ചെയ്യുന്നു. ഞങ്ങള്‍ ഇതിനെ Healthy chicken എന്നും വിളിക്കാറുണ്ട്.
2) കോഴിയുടെ എല്ലുകള്‍ വരെ tender ആയിരിക്കും. അതിനാല്‍ പാത്രത്തില്‍ നിന്നെടുക്കുംപോള്‍ ശ്രധിക്കണം.
3) പൊടിയുപ്പാണുപയോഗിക്കുന്നതെങ്കില്‍ ഉപ്പിനു മീതെ ഒരു ചെറിയ കഷണം aluminium foil വച്ച് അതിനു മുകളില്‍ കോഴിയെ വയ്ക്കുക.
4) പുതിയ പാത്രം ഉപയോഗിക്കാതിരിക്കുക. ഉപ്പ് അടിയില്‍ പിടിക്കാന്‍ സാധ്യതയുന്ട്.

--പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങളീങ്ങനെ പോരട്ടെ!!

13 Comments:

Blogger karanor said...

സൂത്രക്കോഴി

മറന്നു പോയ ചില കാര്യങ്ങള്‍:

- FRESH CHICKEN തൊലി കളയാതെ വാങ്ങണം, കെട്ടോ!

- മസാലകള്‍ മനോധര്‍മം പോലെ ഉപയോഗിക്കാം!
തന്തൂരി മസാലയോ, മാര്‍ക്കറ്റിള്‍ കിട്ടുന്ന ചിക്കന്‍ മസാലയൊ സ്വന്തം മസാലയോ....

-കാര്‍ണൊര്

5:00 AM  
Blogger Ambi said...

കാര്‍ന്നോരെ ഇതാകെ അലമ്പായല്ലോ..കോഴി ഒന്നു പരീക്ഷിയ്ക്കണമെന്നുണ്ട്..
ഈ എയര്‍ റ്റൈറ്റ് എന്നു പറാഞ്ഞാല്‍ പ്രെഷര്‍ കുക്കര്‍ മതിയോ?
ഫ്രെഷ് ചിക്കന്‍ എന്നു പറയുന്നത് മുറിയ്ക്കാത്ത മുയുമന്‍ കോഴിയാണോ
(ബോയിങ് ബോയിങില്‍ മോഹന്‍ലാല്‍ വ്യായാമം ചെയ്യിയ്ക്കുന്ന തരം?)
ഈ ഉപ്പിട്ട പാത്രത്തില്‍ കോഴിയെ വച്ച് പാചകം തുടങ്ങുമ്പോള്‍ വെള്ളമൊഴിയ്ക്കേണ്ടേ?
വെള്ളമൊഴിയ്ക്കാതെ ഉപ്പിട്ട് ചൂടക്കിയാല്‍ പൊട്ടിത്തെറിയ്ക്കുമോ...
പൊക വരുമോ(പൊക പിടിച്ച് നെലോളിയ്ക്കുന്ന എഞ്ജിന്‍ എന്റെ അടുക്കളായിലുണ്ടേ...ഈ വിന്ററില്‍ അതു നെലവിളിച്ചാല്‍ തന്തയ്ക്ക് വിളി കേക്കണ്ടി വരും..(എല്ലാരും ഓടി വെളിയിലിറങ്ങി നില്‍ക്കും...ന്റമ്മോ ഓര്‍ക്കാന്‍ കൂടി വയ്യ)
കൊതിപിടിച്ച് ഞാന്‍ ചത്തുപോകുന്നതിന്‍ മുന്‍പ് ഇതിനൊക്കെ മറുപടി തരുമോ?
കുറച്ച് പോട്ടം പിടിച്ചിടുമോ..

എന്തായാലും പുതിയ അറിവ് തന്നെ...കിടിലം...

5:56 PM  
Blogger Ambi said...

ഇതു വെറും സൂത്രമൊന്നുമല്ലല്ലോ?

5:58 PM  
Blogger karanor said...

ഇതെന്തരമ്പീ, സൂത്രങ്ങല്‍ ഇനിയും കെടക്കണ് നൂറെണ്ണം. പടച്ചോനാണെ പറ്റീരല്ലാ, കേട്ടോ!

-പ്രഷര്‍ കുക്കര്‍ വേന്ട, അലമ്പാവും. നല്ല മൂടിയുള്ള പാത്രം മതി.

-തന്നെ, മോഹന്‍ലാല്‍ റേഡിയോയിലൂടെ കുക്കിംഗ് പ്രാക്റ്റീസ് നടത്തണ, മുറിക്കാത്ത, തൊലി കളയാത്ത മുയുമന്‍ കോയി....

-ചൂടില്‍ ഉപ്പു decompose ആയി അതിന്ടെ vapour ല്‍ ആണ് പാചകം എന്നതാണ് ഗുട്ടന്‍സ്.വെള്ളം വെണ്ടേ വെണ്ടാ.

(marinate ചെയ്ത ശേഷവും കുക്കുടത്തെ അടുപ്പത്താക്കിയ ശേഷവുമുള്ള ഇടവേളകളില്‍ 5% concentration-ല്‍ കുറഞ്ഞ വെള്ളങ്ങള്‍ ഇഷ്ടം പോലെ ആവാം)

- ഒന്നും പേടിക്കാതെ കാര്‍‍ണോന്മാരെ മനസ്സില്‍ ധ്യാനിച്ച് ഇന്നു തന്നെ കുക്കുക!

-അടുത്ത തവണത്തെ പാചകം ‘പോട്ടത്തി’ലക്കാന്‍ നോക്കാം.
-പരീക്ഷിക്കുക....പ്രചരിപ്പിക്കുക.
all the best!
-കാരണവര്‍

11:54 PM  
Blogger വല്യമ്മായി said...

ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം

12:53 AM  
Blogger Ambi said...

ടാങ്ക്സ്..ടാങ്ക്സ്..ടാങ്കസ്..

ഇന്നുതന്നെ ഇതൊന്നു പരീക്ഷിച്ചിട്ട് തന്നെ കാര്യം കാര്‍ന്നോരേ..
നാവില്‍ വെള്ളം കപ്പലോട്ടണ്..
കപ്പലോട്ടിയ അംബി..എന്നെങ്ങാനും വരുമോ ആവോ?
5%ത്തില്‍ കുറഞ്ഞ വീര്യമുള്ള വെള്ളങ്ങളെന്റെ പഹവാനേ...മാട്തീനി ജിന്നൊരെണ്ണത്തിന്റെ ബാധ ഒഴിപ്പിയ്ക്കാനൊണ്ടെന്റെ കാര്‍ന്നോരെ..
പെണ്ണുങ്ങളുടെ ഇഷ്ടക്കാരനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമൊന്നുമില്ല..തീവെള്ളങ്ങളേക്കാളുമെനിയ്ക്കിഷ്ടം മാടുതീനിയെത്തന്നെ!!!
ന്റമ്മോ..കുശാലാക്കും ..

3:09 AM  
Blogger വിശാല മനസ്കന്‍ said...

ഞാനും അങ്ങഡ് പരിക്ഷണീച്ചേക്കാം ഇത്.

കാര്‍ന്നന്മാരെ കാത്തുകൊള്‍ക!

5:22 AM  
Blogger Ambi said...

കാര്‍ന്നോരേ..
വെച്ച കോയീന്റെ മണം വരണില്ലേ..
പോട്ടം പിടിച്ചിട്ടിട്ടുണ്ട്..
ഇനിയും സൂത്രങ്ങള് പോരട്ടേ..
പിന്നെ കോഴി സുന്ദരമായിരുന്നു..പറഞ്ഞത് കറക്റ്റാ..വെണ്ണ പോലെ വെന്തു..എനിയ്ക്കല്‍പ്പം ധൃതി കൂടുതലായിരുന്നിട്ടു കൂടി..
ഇത്രയും നല്ല കോയി തിന്നിട്ടില്ലെന്ന് സഹ ഫ്ലാറ്റന്റെ വക കമന്റും ....

1:17 PM  
Blogger Ambi said...

www.pratiphalanam.blogspot.com
ലാണ് പോട്ടം..

1:18 PM  
Blogger karanor said...

അംബിക്കൂട്ടാ, നീ കാര്‍ണോരുടെ മാനം കാത്തു.’പോട്ടങ്ങള്‍’ കസറിയിട്റ്റുണ്ടു.
ഡാന്‍ക്സ്!

വല്യമ്മായീ, വിശാലോ,ഇനി ശങ്ക വേണ്ടല്ലോ, ധൈര്യായി തുടങ്ങാം. ആക്രാന്തം ഒഴിവാക്കുക....

അംബിക്കുട്ടനൊരു ബോണസ് ആയി ഒരു പാചകം കൂടി:

-മാടുതീനിയും ബക്കാര്‍ഡിയും ഓസീയാറും ഒക്കെ കണ്ടപ്പോള്‍ തോന്നിയതാ.....

11:39 PM  
Blogger മഴത്തുള്ളി said...

കാര്‍ന്നോരു ചേട്ടോ, ഞാന്‍ ഒരു കോഴിയെ കൂട്ടില്‍ നിന്നും പിടിച്ച് ഫോര്‍ക്കുപയോഗിച്ച് തലങ്ങും വിലങ്ങും കുറെ നേരം പീഢിപ്പിച്ചു. കോഴി ഒന്നു രണ്ടു തവണ കൊക്കിക്കൊണ്ട് രക്ഷപെടാന്‍ നോക്കിയെങ്കിലും കുറെ നേരം പീഢിപ്പിച്ചു. സൂത്രക്കോഴി മോശമാവരുതല്ലോ ;)

പക്ഷേ മസാലകള്‍ അരച്ച് തൈരും ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിച്ചപ്പോഴും അത് രക്ഷപെടാന്‍ നോക്കി. പിന്നെ അതിനെ കെട്ടിയിട്ടിട്ട് അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കുര്‍ വരെ മാരിനേറ്റു ചെയ്തു.

ഇനി ബാക്കി നാളെ ചെയ്യാം. അതിന് കുറച്ച് തീറ്റ കൊടുക്കട്ടെ. പാവം..... ;)

ഓ.ടോ. : ചുമ്മാ പറഞ്ഞതാണേ. നാട്ടില്‍ ചെല്ലുമ്പോള്‍ പരീക്ഷിക്കണം. അത് മനസ്സില്‍ കണ്ടപ്പോള്‍ തുറന്നെഴുതിയെന്നേയുള്ളൂ.

എന്തായാലും എല്ലാവരുടേയും കമന്റില്‍നിന്നും ഇത് അടിപൊളി സൂത്രമാണെന്ന് മനസ്സിലായി. ഇനിയും പോരട്ടെ ഇത്തരം വിഭവങ്ങള്‍.

1:16 AM  
Blogger karanor said...

മഴത്തുള്ളിക്കിലുക്കം നന്നായി. നനയാതിരിക്കാന്‍ പരിച കൊണ്ടു തടുത്ത് ഒഴിഞ്ഞുമാറുകയായിരുന്നു.
അംബീ, രണ്ടു ദിവസമായി പോസ്റ്റാന്‍ പറ്റുന്നില്ല; technical error! ഇനി ആരുടെയെങ്കിലും സഹായം തേടണം. താങ്ക്സ്!

10:27 PM  
Blogger ദേവന്‍ said...

അംബിയുടെ ബ്ലോഗ്ഗു വഴി പോയപ്പോഴാണ് ഇവിടെയൊരു കാര്‍ന്നോര്‍ ഉണ്ടെന്നും മൂപ്പര്‍ക്കു കുറേ പൊടിക്കൈ ഉണ്ടെന്നും കേട്ടത്. അങ്ങനെ എത്തിപ്പെട്ടു.

ഒരു ഡ്രൈ റണ്‍ നടത്തി നോക്കിയിട്ട് സംഗതി പെര്‍ഫെക്റ്റ്, കാര്‍ന്നോരേ. നോണ്‍ വെജി അപൂര്‍വ്വമായേ ഉള്ളു. എങ്കിലും ഈ വരുന്ന യൂ ഏ ഈ നാഷണല്‍ ഡേയുടെ അന്ന് ഞാന് ഈ സൂത്രം പരീക്ഷിച്ചിരിക്കും. കോഴികള്‍ ജാഗ്രതൈ!

1:04 PM  

Post a Comment

<< Home